Humankind: A Hopeful History (Malayalam)

  • Format:

"''മനുഷ്യകുലം: പ്രതീക്ഷാനിർഭരമായ ചരിത്രം' എന്നെ മാനവികതയെ പുതിയ വീക്ഷണകോണിൽ നിന്ന് കാണാൻ പ്രചോദിപ്പിച്ചു" യുവാല്‍ നോവ ഹരാരി: "അത്യന്തം സന്തോഷത്തോടെ ഈ പുസ്തകം ഞാൻ ശുപാർശചെയ്യുന്നു" സ്റ്റീഫൻ ഫ്രൈ "അസാധാരണമായ ഒരു വായനാനുഭവം" മാറ്റ് ഹെയ്ഗ് അത്യുജ്ജ്വലം. ബ്രഗ്മാന്റെ ചരിത്രപ്രയോഗം മനുഷ്യപ്രകൃതത്തെക്കുറിച്ച് ഒരു പുതിയ ധാരണയിലേക്ക് നയിക്കുന്നു. 'മനുഷ്യകുലം' നമ്മുടെ സംവാദങ്ങളെ മാറ്റിത്തീർക്കുകയും ശോഭനമായൊരു ഭാവിയിലേക്കുള്ള പാത ദീപ്തമാക്കുകയും ചെയ്യുന്നു. മറ്റെന്നത്തെക്കാളുമധികം ഇപ്പോൾ നമുക്കിത് ആവശ്യമാണ്. സൂസൻ കെയ്ൻ, 'ക്വയറ്റ്'ന്റെ രചയിതാവ് "ഈ വിഷയം ഏറെ പ്രധാനപ്പെട്ട ഒന്നാണ്, അതിന്റെ വ്യാപ്തിയാകട്ടെ അതിബൃഹത്തും, കഥനരീതി വശ്യമനോഹരവുമാണ്. ഇതൊരു വിസ്മയകരമായ പുസ്തകമാണ്." - ടിം ഹർഫോർഡ്, 'ദി അണ്ടർകവർ ഇക്കണോമിസ്റ്റി'ന്റെ രചയിതാവ് “ദോഷൈകദർശനം എന്നത് ഒരു സർവസിദ്ധാന്തമാണ്, പക്ഷേ, റട്‌ഗർ ബ്രഗ്മാൻ ഏറെ മിഴിവോടെ കാണിച്ചുതരുന്നതുപോലെ, അത് തിരഞ്ഞെടുക്കപ്പെടുന്ന ഒന്നാണ്. അനിവാര്യമായ ഈ പുസ്തകം മെച്ചപ്പെട്ട ഭാവിയുടെ സാധ്യത കൂടുതൽ വിപുലമാക്കുന്നു”- ഡേവിഡ് വാലസ്-വെൽസ്, 'ദി അൺ ഇൻഹാബിറ്റബിൾ എർത്തി'ന്റെ രചയിതാവ് “മനുഷ്യവൈരത്തിന്റെ മന്ത്രത്തെ ഇത് തകർത്തെറിയുന്നു. പേടിച്ചരണ്ട ലോകത്തിന് പ്രതീക്ഷയുടെ ഒരു പ്രകാശനാളം”- ഡാനി ഡോർലിംഗ്, 'ഇനീക്വാലിറ്റി ആന്റ് ദി 1%'ന്റെ രചയിതാവ്. “പരമാവധിയാളുകൾ വായിച്ചിരിക്കേണ്ട പുസ്തകമാണിത്. ആളുകൾ മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് മാറ്റിയാൽ മാത്രമേ മെച്ചപ്പെട്ട ഒരു ലോകം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതയിൽ അവർ വിശ്വസിക്കാൻ തുടങ്ങുകയുള്ളൂ” - ഗ്രേസ് ബ്ലേക്ക്‌ലി, ‘സ്റ്റോളൻ’-ന്റെ രചയിതാവ് “പരാശ്രയമില്ലാതെയാണ് റട്‌ഗർ ബ്രഗ്മാൻ വരുന്നത്, ചരിത്രം ഉപയോഗിച്ച് നമുക്ക് ഇപ്പോൾ സങ്കൽപ്പിക്കാവുന്നതിലും മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാൻ അവസരം നൽകുന്ന അദ്ദേഹം ചിന്തിക്കുന്നത് തനിക്കു വേണ്ടിത്തന്നെയാണ്” - തിമോത്തി സ്‌നൈഡർ, ഹോളോകോസ്റ്റ് ചരിത്രകാരനും 'ഓൺ ടിറണി' യുടെ രചയിതാവും. ഒരു വിശ്വാസമാണ് ഇടതിനേയും വലതിനേയും ഒന്നിപ്പിക്കുന്നത്, മനഃശാസ്ത്രജ്ഞരേയും ദാർശനികരേയും ഒന്നിപ്പിക്കുന്നത്, എഴുത്തുകാരേയും, ചരിത്രകാരന്മാരേയും ഒന്നിപ്പിക്കുന്നത്. ഇതാണ് നമ്മെ ചുറ്റിപ്പറ്റിയുള്ള ശീർഷകങ്ങളേയും നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന നിയമങ്ങളേയും നയിക്കുന്നത്. മാക്ക്യവല്ലി മുതൽ ഹോബ്സ് വരേയും, ഫ്രോയിഡ് മുതൽ ഡോക്കിൻസ് വരേയും ഈ വിശ്വാസത്തിന്റെ വേരുകൾ പാശ്ചാത്യ ചിന്തയിൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നുണ്ട്. മനുഷ്യർ പ്രകൃത്യാ സ്വാർത്ഥരാണെന്നും അവരെ നയിക്കുന്നത് സ്വാർത്ഥ താത്പര്യമാണെന്നുമാണ് നമ്മളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളത്. മനുഷ്യകുലം ഒരു പുതിയ വാദമാണ് മുന്നോട്ടുവെക്കുന്നത്: മനുഷ്യർ നല്ലവരാണെന്ന് കരുതുന്നത് തീർത്തും യാഥാർത്ഥ്യവും വിപ്ലവകരവുമാണ് എന്നതാണത്. മത്സരിക്കുന്നതിനേക്കാൾ സഹകരിക്കുന്നതിനും, അവിശ്വാസത്തേക്കാൾ പരസ്പരവിശ്വാസം വെച്ചുപുലർത്തുന്നതിനുമുള്ള സഹജാവബോധത്തിന് ഹോമോ സാപ്പിയൻസിന്റെ ആരംഭത്തിലേക്ക് നീണ്ടുകിടക്കുന്ന പരിണാമപരമായ അടിത്തറയുണ്ട്. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ ചിന്തിക്കുന്നതിലൂടെ, നമ്മൾ നമ്മുടെ രാഷ്ട്രീയത്തിലും സാമ്പത്തികശാസ്ത്രത്തിലും ഏറ്റവും മോശമായ കാര്യങ്ങൾ കൊണ്ടുവരുന്നു. ഈ സുപ്രധാന പുസ്തകത്തിൽ, അന്താരാഷ്ട്രതലത്തിൽ തന്നെ ബെസ്റ്റ്സെല്ലറായ എഴുത്തുകാരൻ റട്ഗർ ബ്രഗ്മാൻ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ചില പഠനങ്ങളും സംഭവങ്ങളും എടുത്ത് അവയെ പുനർ‌നിർമ്മിച്ച്, കഴിഞ്ഞ 200,000 വർഷത്തെ മനുഷ്യ ചരിത്രത്തെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് അവതരിപ്പിക്കുന്നു. യഥാർത്ഥ ജീവിതത്തിലെ ലോർഡ് ഓഫ് ദി ഫ്‌ളൈസ് മുതൽ ബ്ലിറ്റ്സ് വരേയും സൈബീരിയയിലെ കുറുക്കൻ പരിപാലന കേന്ദ്രം മുതൽ ന്യൂയോർക്കിലെ കുപ്രസിദ്ധമായ ഒരു കൊലപാതകം വരേയും, സ്റ്റാൻലി മിൽഗ്രാമിന്റെ യേൽ ഷോക്ക് മെഷീൻ മുതൽ സ്റ്റാൻഫോർഡ് ജയിൽ പരീക്ഷണം വരെയുമുള്ള നിരവധി ഉദാഹരണങ്ങളിലൂടെ മനുഷ്യനന്മയിലും പരോപകാരത്തിലും വിശ്വസിക്കുന്നത് എങ്ങനെ ഒരു പുതിയ ചിന്താമാർഗമാകുമെന്നും, അത് എങ്ങിനെ നമ്മുടെ സമൂഹത്തിൽ യഥാർത്ഥ മാറ്റം കൊണ്ടുവരുന്നതിനുള്ള അടിത്തറയായി പ്രവർത്തിക്കുമെന്നും ബ്രഗ്മാൻ കാണിച്ചുതരുന്നു. മനുഷ്യ പ്രകൃതത്തെക്കുറിച്ചുള്ള ഒരു പുതിയ കാഴ്ചപ്പാടുണ്ടാകേണ്ട സമയമാണിത്.

????? ???????? ????????????, ?? ??????????????? ??????????????? ????? ???????? ?????????? ?????? ??? ????????? ???????. ?????????????? ????? ????????? ???????? ??? ????????????? ??????????? ????? ???????? ????????????? ?????????, ??? ?????????????? ???????????? ????????? ????????????????. ?????? ???????? ?????.

Rutger Bregman and P Sudhakaran

Customer questions & answers

Add a review

Login to write a review.

Related products

Subscribe to Padhega India Newsletter!

Step into a world of stories, offers, and exclusive book buzz- right in your inbox! ✨

Subscribe to our newsletter today and never miss out on the magic of books, special deals, and insider updates. Let’s keep your reading journey inspired! 🌟