MAN'S SEARCH FOR MEANING (MALAYALAM)

  • Format:

രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നതിനു മുന്പ് വരെ വിയന്നയിലെ പ്രശസ്തനായ മനശാസ്ത്ര ചികിത്സകനായിരുന്നു വിക്ടർ ഫ്രാങ്ക്ൾ. നാത്സി തടവുകാരനായി പിടിക്കപ്പെട്ടതു മുതല്‍ തനിക്കും സഹതടവുകാർക്കും ഔഷ്വിറ്റ്സിലെ തടങ്കൽ പാളയത്തിൽ നേരിടേണ്ടിവന്ന കഠിന യാതനകളെ അതിസൂക്ഷ്‌മം നിരീക്ഷിക്കുവാനും അസാധാരണമാം വിധം വിശകലനം ചെയ്യുവാനും വിക്ടർ ഫ്രാങ്ക്ൾനു കഴിഞ്ഞിരുന്നു. തികച്ചും വ്യത്യസ്തമായ രീതിയിൽ തടങ്കൽപ്പാളയ ജീവിതത്തെ നോക്കിക്കാണുവാൻ അദ്ദേഹത്തിനു കഴിഞ്ഞതിന്റെ ഫലമാണ് ഈ കൃതി. സ്വന്തം വിശപ്പു മറന്ന് അന്യന്റെ വിശപ്പകറ്റുവാനും അവരെ ആശ്വസിപ്പിക്കുവാനും ശ്രമിച്ചവരായിരുന്നു, മറ്റുള്ളവരെക്കാൾ കൂടുതൽ കാലം അതിജീവിച്ചതെന്ന വാസ്തവം അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. " നിങ്ങൾ സ്വന്തമാക്കിയതെന്തും നിങ്ങൾക്കതീതമായ ഒരു ശക്തിക്കു കവർന്നെടുക്കുവാൻ കഴിയും. എന്നാൽ ഒരു സാഹചര്യത്തിൽ എങ്ങനെ പ്രതികരിക്കണമെന്ന നിങ്ങളുടെ സ്വാതന്ത്ര്യം മാത്രം എന്നും നിങ്ങൾക്കു സ്വന്തമായിരിക്കും. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന യാതൊന്നിനെയും നിങ്ങൾക്കു നിയന്ത്രിക്കുവാൻ കഴിയില്ല, എന്നാൽ, നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുവാനും നിങ്ങൾക്കെന്തു സംഭവിക്കണമെന്നു തീരുമാനിക്കുവാനും കഴിയും." ഇതായിരുന്നു തടവു ജീവിതത്തിലെ സംഭവ ബഹുലമായ ദിനങ്ങളിൽ നിന്ന് വിക്ടർ ഫ്രാങ്ക്ൾ ആദ്യം ഉൾക്കൊണ്ട സത്യം. തടങ്കൽപ്പാളയത്തിലെ യാതനകളുടെ സ്വാധീനം മാത്രമല്ല, ധാർമ്മികവും ആത്മീയവുമായ ധീരത നിലനിർത്തുന്നതിൽ അവർ നേരിട്ട പരാജയം കൂടിയായിരുന്നു അവരെ മരണത്തിനു കീഴ്പ്പെടുത്തിയത്. പൊരുൾ നേടുകയെന്നത് മനുഷ്യന്റെ ആത്യന്തികമായ ലക്ഷ്യവും ഗാഢമായ അഭിലാഷവുമാണെന്ന് ഫ്രാങ്ക്ൾ വിശ്വസിച്ചു. ശ്രേഷ്ഠമായ ഈ കർമ്മപദ്ധതി യാതനകളെ മറികടക്കുന്നതിനും അതിജീവന കലയിൽ പ്രാധാന്യം കണ്ടെത്തുന്നതിനുമുള്ള ഒരു പാത നമുക്കു മുന്നിൽ ഒരുക്കി വയ്ക്കുന്നു.

?????? ????????? 1905? ????????? ???????.????????????????? ??????? ??????????????????? ??????? ??????????? ??????????????? ??? ?????????? ???????????? ???? ??????? ????????????. ???????? ?????????? ??????????????????? ??? ?????? ???????? ???????? ????????????. ????????? ???????? ????? ???????? ??????????????????????? ?????? ?????? ?????????????? ?????? ???????? ????????? ??????????????. ???????? ?????, ????????? ???????? ?????????? ?????????????????????????? ????????? ??????????? ???????? ?????????? ????????? ?????? ???????? ???????????????????.??????????? ??????????????? ??????? ??????????? ??????? ?????? ???????????????? ???????????????. 1997 ?????????? 2 ?? ????????? ???? ??????????? ???????.

Victor E. Frankl

Customer questions & answers

Add a review

Login to write a review.

Related products

Subscribe to Padhega India Newsletter!

Step into a world of stories, offers, and exclusive book buzz- right in your inbox! ✨

Subscribe to our newsletter today and never miss out on the magic of books, special deals, and insider updates. Let’s keep your reading journey inspired! 🌟