The Bellboy

  • Format:

ആളുകൾ മരിക്കാനായി തിരഞ്ഞെടുത്തിരുന്നു പാരഡൈസ് ലോഡ്‌ജിൽ ബെൽബോയ് ആയി ജോലി ലഭിച്ചതോടു കൂടി ലത്തീഫിൻറെ ജീവിതഗതി മാറുന്നു. \n\nഅവരുടെ ചെറിയ തുരുത്തിനെ വലയം ചെയ്‌തുകൊണ്ടൊഴുകുന്ന പുഴയിൽ മുങ്ങി അവൻറെ ഉപ്പ മരിച്ചതിന് ശേഷം, ഗൃഹനാഥൻറെ ചുമതല ഏറ്റെടുത്ത്, ഉമ്മയെയും പെങ്ങന്മാരെയും നോക്കേണ്ട ഉത്തരവാദിത്തം വന്നു ചേർന്നത് പതിനേഴുകാരനായ ലത്തീഫിലായിരുന്നു. ജോലിയ്ക്ക് ചേർന്ന ആദ്യ ദിവസം തന്നെ ഒരു മൃതദേഹം കാണേണ്ടി വന്നതൊഴിച്ചാൽ, അവിടത്തെ അതിഥികളെ രഹസ്യമായി നിരീക്ഷിച്ചും,ഹോട്ടലിലെ തൂപ്പുകാരിയായ സ്റ്റെല്ലയെ ഇല്ലാക്കഥകൾ മെനഞ്ഞു പറഞ്ഞു രസിപ്പിച്ചും അവൻ അവിടം ആസ്വദിക്കാൻ തുടങ്ങി. എന്തായാലും, 555 ആം നമ്പർ മുറിയിൽ താമസിക്കാനെത്തിയ ഒരു നടൻറെ മൃതദേഹം കണ്ടെത്തപ്പെട്ടതും, അവിടെ നടന്ന ഒരു കുറ്റകൃത്യത്തിന് മൂകസാക്ഷിയാകേണ്ടി വന്നതും, അവൻറെ ജീവിതം കീഴ്മേൽ മറിച്ചു. \n\nബൗദ്ധികമായി ശക്തരല്ലാത്തവരെ സമൂഹം എങ്ങനെയൊക്കെയാണ് പരിഗണിക്കുന്നതെന്നും, ഇരയാക്കുന്നതെന്നുമുള്ള യാഥാർഥ്യങ്ങളുടെ അടയാളമാണ് ദി ബെൽബോയ്. മാത്രവുമല്ല, ഇന്നത്തെ ഭാരതത്തിൽ ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് വരുന്നവർക്കെതിരേ ഉരുത്തിരിയുന്ന നിശബ്ദമായ വെറുപ്പിനെയും ഈ പുസ്തകം അടയാളപ്പെടുത്തുന്നുണ്ട്. പരിഹാസരൂപേണയുള്ള തമാശകളും, നെഞ്ചുലയ്ക്കുന്ന തീക്ഷ്‌ണതയും കൃത്യമായ അനുപാതത്തിൽ ചാലിച്ചെഴുതിയ ഈ പുസ്തകം, ഒരു ചെറിയ ഗ്രാമത്തിൽ പ്രായപൂർത്തിയാവുന്ന ഒരു പയ്യൻറെ ജീവിതത്തെയും, ദുരന്തങ്ങളുടെയും വിപത്തുകളുടെയും നടുക്ക് നിൽക്കുമ്പോഴും അവനിൽ നിലനിൽക്കുന്ന നിഷ്കളങ്കതയെയും, അനാവർത്തനം ചെയ്യുന്നു.

Anees Salim is rather proud of being a dropout. He joined advertising in the late 1990s, and has been working on a variety of brands for the past fourteen years. He currently heads the creative department of Draft FCB Ulka, Kochi, where he started his career as a trainee copywriter. He loves being invisible, and shares his time between home and office.

Anees Salim

Customer questions & answers

Add a review

Login to write a review.

Related products

Subscribe to Padhega India Newsletter!

Step into a world of stories, offers, and exclusive book buzz- right in your inbox! ✨

Subscribe to our newsletter today and never miss out on the magic of books, special deals, and insider updates. Let’s keep your reading journey inspired! 🌟