ലളിതവും മനോഹരവുമായി എഴുതപ്പെട്ട ആത്മീയ കലാസൃഷ്ടി ബന്ധങ്ങൾ, ഉദ്യോഗം, സ്വത്ത്, ആരോഗ്യം എന്നിവയുടെയെല്ലാം പല ആവശ്യങ്ങളും നിറവേറ്റുന്നതിനിടയിൽ, നമുക്ക് പലപ്പോഴും ശൂന്യത അനുഭവപ്പെടാറുണ്ട്. നമ്മുടെയെല്ലാം ജീവിതത്തിന് അനേകം ആധാര്ങ്ങളുണ്ട്, പക്ഷേ പരമപ്രധാനമായ ആധാരമേതാണ്, ഓരോ ഹൃദയത്തിന്റെയും അടിത്തട്ടിൽ വേരുറച്ചു കിടക്കുന്ന കാതലായ യഥാർത്ഥ ആധാരമേതാണ്? ഹാർട്ട്ഫുൾനെസ് വംശത്തിലെ നാലാമത്തെ ഗുരു, ദാജി എന്നറിയപ്പെടുന്ന കമലേഷ് ഡി.പട്ടേൽ, ആത്മീയ അന്വേഷണത്തെ മനസ്സിലാക്കാനായി തെരഞ്ഞെടുത്തത് ഒരു അന്വേഷകന്റെ പാതയാണ്. പ്രബുദ്ധപരമായ സംഭാഷണങ്ങളുടെ ഒരു പരമ്പരയിലൂടെ, ദാജി ഹാർട്ട്ഫുൾനെസ് പരിശീലനത്തിന്റെയും തത്ത്വചിന്തയുടെയും അടിസ്ഥാനതത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. പ്രാർത്ഥനയുടെയും യോഗാഭ്യാസത്തിന്റെയും സാരാംശം വിവരിക്കുന്നതു മുതൽ പ്രായോഗികമായ നുറുങ്ങു വിദ്യകളിലൂടെ ധ്യാനത്തിന്റെ പ്രവർത്തനത്തിന്റെ ചുരുളഴിക്കുന്നതു വരെ, ഹാർട്ട്ഫുൾനെസ് പരിശീലനരീതി നിങ്ങളെ സ്വയം കേന്ദ്രീകരിക്കാനും, യഥാർത്ഥ അർത്ഥവും സംതൃപ്തിയും കണ്ടെത്താനും പ്രാപ്തനാക്കും.
Add a review
Login to write a review.
Customer questions & answers