നിങ്ങളുടെ മനസ്സ് അലഞ്ഞു തിരിയാറുണ്ടോ? ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നതിൽ നിങ്ങൾക്ക് വൈഷമ്യം അനുഭവപ്പെടുന്നുണ്ടോ? ഒരു ദൗത്യം പൂർത്തിയാക്കും മുൻപ് നിങ്ങൾ ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് ചാടിക്കളിയ്ക്കാറുണ്ടോ? നിങ്ങൾ മാനസിക പിരിമുറുക്കത്തിലാണോ ? നിരാശനാണോ? ഭയചകിതനാണോ? ഏകാഗ്രത എന്ന ശക്തിയെ നിയന്ത്രണത്തിലാക്കുവാൻ സാധിച്ചാൽ, നിങ്ങൾ ആഗ്രഹിയ്ക്കുന്ന ജീവിതത്തെ സ്വന്തം വിരൽത്തുമ്പിൽ എത്തിയ്ക്കുവാൻ നിങ്ങൾക്ക് സാധിയ്ക്കും. ഏകാഗ്രത എന്ന വൈദഗ്ധ്യത്തെ കൈപ്പിടിയിൽ ആക്കുന്നതോടെ ഈ മാനസിക വിഘ്നങ്ങളെ നിതാന്തമായി പടിയ്ക്കു പുറത്ത് നിറുത്തുവാനും നമ്മളിലെ ഏറ്റവും മികച്ച നമ്മളായി മാറുവാനും നമുക്ക് സാധിയ്ക്കും. ജീവിത വിജയത്തിൻ്റെ കാതലാണ് ഏകാഗ്രത, പക്ഷേ നമ്മളിൽ പലർക്കും ശ്രദ്ധ കേന്ദ്രീകരിയ്ക്കുവാൻ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ആധുനിക ലോകത്ത് നിശ്ശബ്ദമായി വന്നു ചേരുന്ന ഒരു മഹാ വ്യാധിയാണ് ശ്രദ്ധ പതറൽ. അത് ബന്ധങ്ങളെ തകരാറിലാക്കുന്നു, ഔദ്യോഗിക ജീവിതത്തെ തകരാറിലാക്കുന്നു, അത്യന്തികമായി നമ്മുടെ സന്തോഷത്തെ തന്നെ ഇല്ലയ്മ ചെയ്യുന്നു. നമ്മൾ അശ്രദ്ധയുടെ അപ്പോസ്തലന്മാർ ആയി മാറുന്നു; കാരണം, ദിനം പ്രതി ദിവസത്തിൻ്റെ മുഴുവൻ സമയവും നമ്മൾ അതു തന്നെയാണ് പരിശീലിച്ചുകൊണ്ടിരിയ്ക്കുന്നത്. വൃത്താന്തങ്ങൾ കഠോര വർഷമായി പെയ്തു കൊണ്ടിരിയ്ക്കുന്ന നമ്മുടെ ധ്രുതമായുള്ള ജീവിത ശൈലിയുടെ മത്സരപ്പാച്ചിലിൽ, ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് നമ്മുടെ ശ്രദ്ധ ചലിച്ചു കൊണ്ടേയിരിയ്ക്കുന്നു. അത് നമ്മെ ദു:ഖത്തിലേയ്ക്കേ നയിയ്ക്കുകയുള്ളൂ. മനുഷ്യ മനസ്സിനെ മനസ്സിലാക്കുവാനും നിയന്ത്രിയ്ക്കുവാനുമുള്ള പത്തു പ്രായോഗികമായ മാർഗ്ഗങ്ങൾ ഉപദേശിയ്ക്കുന്ന വഴികാട്ടിയാണ് "അചഞ്ചലമായ ശ്രദ്ധയുടെ ശക്തി " എന്ന ഈ പുസ്തകം. ഒരു രക്ഷിതാവ് എന്ന നിലയിലോ, ഒരു നേതാവ് എന്ന നിലയിലോ അതല്ല ഇനി ഒരു കേൾവിക്കാരൻ എന്ന നിലയിലോ എതു രീതിയിലായിരുന്നാൽ തന്നെയും സ്വയം മെച്ചപ്പെടുവാൻ ആഗ്രഹിയ്ക്കുന്ന വ്യക്തിയാണ് നിങ്ങൾ എങ്കിൽ, ഈ പുസ്തകം നിങ്ങളെ ഏകാഗ്രത അഭ്യസിപ്പിയ്ക്കുകയും, അതിലൂടെ സ്വാഭാവികമായും നിങ്ങളുടെ ഉൽപ്പാദനക്ഷമതയും ബന്ധങ്ങളും മാനസിക ആരോഗ്യവും സന്തോഷവും ലക്ഷ്യങ്ങൾ നേടുവാനുള്ള കഴിവും മെച്ചപ്പെടുക തന്നെ ചെയ്യും. പുരാതന ഹൈന്ദവ പാരമ്പര്യ നിഷ്ടകൾ ശീലിച്ച ദണ്ഡപാണി എന്ന ഈ മുൻ സന്യാസി, ശ്രദ്ധ കേന്ദ്രീകരണം എന്ന വൈദഗ്ദ്ധ്യം അഥവാ പാടവം നമുക്ക് സ്വയം പഠിച്ചെടുക്കുവാനും നിരന്തരമായ പ്രയോഗത്തിലൂടെ വികസിപ്പിയ്ക്കുവാനും സാധിയ്ക്കുന്ന ഒന്നാണെന്ന് ഈ പുസതകത്തിലൂടെ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.
Dandapani is a Hindu priest, entrepreneur, and former monk. A highly sought-after international speaker and leading expert on leveraging the human mind and the power of focus to create a life of purpose and joy, Dandapani has shared the stage with world-renowned leaders such as Hillary Clinton, former secretary-general of the United Nations Ban Ki-moon, and former French president Fran?ois Hollande. He and his wife are currently creating a thirty-three-acre spiritual sanctuary and gardens in Costa Rica to further their mission of inspiring self-transformation and positively shifting humanity's relationship with nature.
DandapaniAdd a review
Login to write a review.
Customer questions & answers